IndiaLatest

പിറന്നാളും വിവാഹ വാര്‍ഷികവും ആഘോഷിക്കാന്‍ പ്രത്യേക അവധി

“Manju”

ന്യൂഡല്‍ഹി: ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കാന്‍ ഡല്‍ഹി പൊലീസിന് ഒരു ദിവസത്തെ പ്രത്യേക അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് അവധി നല്‍കാനുള്ള ഉത്തരവ് ഇറക്കിയത്. ഉത്തരവിറക്കിയ ഒക്ടോബര്‍ ഏഴ് മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും.
പുതിയ ഉത്തരവ് പ്രകാരം പൊലീസുകാര്‍ക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും അവധി ലഭിക്കും. കൂടാതെ പങ്കാളിയുടെയും കുട്ടികളുടെയും ജന്മദിനത്തിലും അവധി അനുവദിക്കും.
”പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി കാരണം കുടുംബങ്ങളിലെ ആഘോഷ പരിപാടികളിലൊന്നും പങ്കെടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാകുന്നതോടെ അത് സാധ്യമാകും” ഡി.സി.പി മഹേഷ് ബത്ര പറഞ്ഞു. സംസ്ഥാനത്തെ 80,000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവ് ഫലം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
‘എല്ലാവരുടേയും ജീവിതത്തില്‍ അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ദിവസങ്ങളുണ്ട്. എന്നാല്‍ പൊലീസുകാരുടെ ജോലിയുടെ പ്രത്യേകത കൊണ്ട് അവര്‍ക്കതിന് കഴിയാറില്ല. സര്‍ക്കാരിന്റെ ഈ തീരുമാനം തികച്ചും നല്ലതാണ്.’ ഒരു ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Related Articles

Back to top button