Kerala

കേരളത്തിൽ സ്ത്രീവിരുദ്ധ ചിന്താഗതി വളരുകയാണ്: പി. സതീദേവി

“Manju”

തിരുവനന്തപുരം : തെക്കൻ കേരളത്തിൽ മാത്രമല്ല വടക്കൻ കേരളത്തിലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ രൂക്ഷമാകുകയാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സ്ത്രീവിരുദ്ധത യുവാക്കളിൽ അക്രമോത്സുകമായി മാറുകയാണ്. എന്നാൽ വനിതാ കമ്മീഷന്റെ നിർദ്ദേശങ്ങൾ പോലീസ് പലപ്പോഴും അവഗണിക്കുകയാണെന്നും സതീദേവി കുറ്റപ്പെടുത്തി.

പ്രണയം പോലും ഇന്ന് പുരുഷമേധാവിത്വ അക്രമോത്സുകമായി മാറുകയാണ്. വനിതാ കമ്മീഷന് കിട്ടുന്ന പരാതികളിൽ കൂടുതലും തിരുവനന്തപുരത്ത് നിന്നാണ്. വയനാട്ടിൽ നിന്നാണ് ഏറ്റവും കുറവ് ലഭിക്കുന്നത്. കേരളത്തിൽ സ്ത്രീവിരുദ്ധ ചിന്താഗതി വളരുന്നതിന്റെ അടയാളമാണിതെന്നും അദ്ധ്യക്ഷ വ്യക്തമാക്കി.

തൊഴിലിടങ്ങളിൽ വനിതകൾ പ്രശ്‌നങ്ങൾ നേരിടുമ്പോൾ പരാതിക്കാർക്ക് യൂണിയനുകൾ പിന്തുണ നൽകണം. മാദ്ധ്യമ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പ്രശ്‌നപരിഹാര സെൽ കൂടുതൽ കാര്യക്ഷമമാക്കും. മാദ്ധ്യമങ്ങൾക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തുന്ന മാർഗരേഖയുടെ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സർക്കാർ മുമ്പാകെ സമർപ്പിക്കുമെന്നും സതീദേവി കൂട്ടിച്ചേർത്തു.

Related Articles

Back to top button