IndiaKeralaLatest

സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് വിതരണം ചെയ്യും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്നു സംസ്ഥാന ധനമന്ത്രി. 24 മുതല്‍ ശമ്പള വിതരണം ആരംഭിക്കാനാണ് ധന വകുപ്പിന്റെ തീരുമാനം. 20-ാം തീയതി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ആരംഭിക്കും. സാധാരണ ഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.

Related Articles

Back to top button