KeralaLatestPathanamthitta

ഒപ്പമുണ്ട് ഞങ്ങള്‍ ടി.വി വിതരണ പദ്ധതി…. അതിഥി തൊഴിലാളി കുടുംബത്തില്‍

“Manju”

ചേര്‍ത്തല:കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം എസ്.ശരതിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പമുണ്ട് ഞങ്ങള്‍ ടി.വി വിതരണ പദ്ധതിയുടെ 40-ാം ടി.വി വിതരണം അതിഥി തൊഴിലാളി കുടുംബത്തില്‍.

അതിഥികളായെത്തി ചേര്‍ത്തലയുടെ ഭാഗമായി കുടുംബത്തിലെ രണ്ടു കുട്ടികളാണ് ചേര്‍ത്തല ഗവണ്‍മെന്‍റ് ടൗണ്‍ സ്‌കൂളില്‍ പഠിക്കുന്നത്.വാടക വീട്ടിലെ പരിമിതികളില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന ഘട്ടത്തിലാണ് ഒപ്പമുണ്ട് ഞങ്ങള്‍ പദ്ധതിയുടെ ഇടപെടല്‍.

അതിഥി തൊഴിലാളികളായി ഏട്ടുവര്‍ഷമായി ചേര്‍ത്തലയിലുള്ളതാണീ കുടുംബം.വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് ടി.വി അനുബന്ധ ഉപകരണങ്ങളില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന ഘട്ടത്തിലായിരുന്നു ഇടപെടല്‍.പദ്ധതി പ്രകാരം സുമനസുകളുടെ സഹകരണത്തില്‍ താലൂക്കില്‍ ഓണ്‍ ലൈന്‍ വിദ്യാഭ്യസ പ്രതിസന്ധി പരിഹരിക്കാന്‍ സ്‌കൂളുകളിലും വായനശാലകളിലും വീടുകളിലുമായാണ് ടി.വി നല്‍കുന്നത്.

വിദ്യാര്‍ഥികള്‍ക്കായി മുന്‍മന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ ടി.വി ടൗണ്‍ എല്‍.പി സ്‌കൂള്‍ എച്ച്.എം എസ്.ധനപാലിനു കൈമാറി.കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം എസ്.ശരത്,പി.ടി.എ പ്രസിഡന്‍റ് പി.ടി.സതീശന്‍,അരുണ്‍ സുരേന്ദ്രന്‍,കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്‍റ് ആര്‍.രവിപ്രസാദ്,ദേവരാജന്‍പിള്ള,വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button