AlappuzhaKeralaLatest

വില്ലേജ് ഓഫീസുകളെ ജനപ്രിയ കേന്ദ്രങ്ങളാക്കും: മന്ത്രി കെ. രാജൻ

“Manju”

‍ആലപ്പുഴ: വില്ലേജ് ഓഫീസുകളെ പൂര്‍ണമായും ജനപ്രിയ കേന്ദ്രങ്ങളാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റവന്യൂ മന്ത്രി കെ.രാജന് ‍ പറഞ്ഞു. പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതും ഘടനാപരമായ മാറ്റങ്ങളും പരിഗണനയിലുണ്ട്.
കെട്ടിടങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമൊപ്പം വില്ലേജ് ഓഫീസുകളുടെ

പ്രവര്‍ത്തനവും സ്മാര്‍ട്ടാകാണം. ജനങ്ങളുടെ ആവശ്യങ്ങളില്‍ സമയബന്ധിതമായി നടപടി ഉണ്ടാകണം. സേവനങ്ങള്‍ പൂര്‍ണമായും ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലാകണം. റവന്യൂ വകുപ്പിന്റെ ഏഴു സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

എല്ലാ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഇത്തരം ഫയലുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ സംവിധാനം അടുത്ത വര്‍ഷത്തോടെ സജ്ജമാകും.

എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. ഭൂപരിഷ്‌കരണ നിയമപ്രകാരം അനുവദനീയമായതില്‍ അധികം ഭൂമിയുള്ളവരില്‍ നിന്ന് തിരിച്ച്‌ പിടിച്ചാണെങ്കിലും ഭൂരഹിതരായ മനുഷ്യര്‍ക്ക് നല്‍കുന്ന രീതിയില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും- മന്ത്രി പറഞ്ഞു.

Related Articles

Back to top button