KeralaLatest

ശാന്തിമഹിമ, ഗുരുമഹിമ, ഗുരുകാന്തി, കുട്ടികളും യാമപ്രാർത്ഥനയിൽ സജീവമായി

“Manju”


പോത്തൻകോട് : കുഞ്ഞുങ്ങൾ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥനാ നിരതരായി മനസ്സര്‍പ്പിച്ച്  കരുണാമയനെ പ്രാർത്ഥിക്കുന്നത് കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും നന്മ ഭവിയ്ക്കുവാൻ വേണ്ടിയാണ്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലാണ് കുരുന്നുകൾ രാത്രി യാമപ്രാർത്ഥനയ്ക്ക് എത്തിയത്.

കൊട്ടാരക്കര ശാന്തിഗിരി ആശ്രമത്തിൽ നിന്നുമാണ് ഗുരുമഹിമയിലെയും ഗുരുകാന്തിയിലെയും കുട്ടികൾ വ്യാഴാഴ്ച യാമപ്രാർത്ഥനയ്ക്ക് എത്തിയത്. രാത്രി കാലത്ത് യാമങ്ങളിൽ ഉറക്കമൊഴിച്ച് ഈ കുട്ടികൾ അഖണ്ഡനാമത്താൽ ആശ്രമാന്തരീക്ഷം ഭക്തിസാന്ദ്രമാക്കി.

ശാന്തിഗിരി ഗുരുകാന്തി, ശാന്തിമഹിമ യിലെ കുട്ടികളായ ശാന്തിദത്തൻ, ഗുരുപ്രണവ് , ഗുരുചിന്ദനൻ, ഗുരു നിശ്ചിത , പത്മജൻ എന്നിവരാണ് യാമപ്രാർത്ഥനയ്ക്ക് എത്തിയത്.  കൊട്ടാരക്കര ഏരിയയുടേതായിരുന്നു വ്യാഴാഴ്ച രാത്രി യാമപ്രാർത്ഥന.

 

Related Articles

Back to top button