KeralaLatest

കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പിജി, പിഎച്ച്‌ഡി പ്രവേശനം

ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 6 വരെ

“Manju”

കേരള സര്‍വകലാശാലയുടെ 2022-23 വര്‍ഷത്തെ വിവിധ പോസ്റ്റ് ഗ്രാഡുവേറ്റ്/മാസ്റ്റേഴ്‌സ്, പിഎച്ച്‌ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 6 വരെ സ്വീകരിക്കും. അപേക്ഷാ ഫീസ് മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ്. പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 1500 രൂപയും എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയും നല്‍കണം. കോളജുകള്‍, കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ മുതലായ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

വിവിധ കാര്‍ഷിക കോളജുകളിലായി എംഎസ്‌സി അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/കമ്യൂണിറ്റി സയന്‍സ്/അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളിലായി 263 സീറ്റുകളാണുള്ളത്. അഗ്രോണമി, അഗ്രികള്‍ച്ചറല്‍ എന്റോളജി, അഗ്രികള്‍ച്ചറല്‍ എക്സ്റ്റഷന്‍, പ്ലാന്റ് ബ്രീഡിങ് ആന്റ് ജനിറ്റിക്‌സ്, പ്ലാന്റ് പാതോളജി, സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി, പ്ലാന്റ് ഫിസിയോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷ്യന്‍, പ്ലാന്റ് ബയോടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ മൈക്രോബയോളജി, അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്, ഫ്രൂട്ട് സയന്‍സ്, പ്ലാന്റേഷന്‍ ക്രോപ്‌സ് ആന്‍ഡ് സ്‌പൈസസ്, വെജിറ്റബിള്‍ സയന്‍സ്, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, അഗ്രികള്‍ച്ചറല്‍ മെറ്റിയോറോളജി, ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍സ്‌കാപ് ആര്‍ക്കിടെക്ചര്‍, നിമറ്റോളജി ഡിസിപ്ലിനുകളിലാണ്. എംഎസ്‌സി ഫോറസ്ട്രി കോഴ്‌സില്‍ 15 സീറ്റുകളും എംഎസ്‌സി കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് കോഴ്‌സികള്‍ 4 സീറ്റുകളും എംടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ 18 സീറ്റുകളുമാണുള്ളത്. ഫോറസ്ട്രി, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് കോഴ്‌സില്‍ 18 സീറ്റുകളുമാണുള്ളത്. ഹൈദരാബാദ് സര്‍വകലാശാലയുടെ എംബിഎ പഠിക്കാം; അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/കമ്യൂണിറ്റി സയന്‍സ് പ്രോഗ്രാമില്‍ പിഎച്ച്‌ഡി, 31 സീറ്റുകള്‍

ഹൈദരാബാദ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 2023-24 വര്‍ഷത്തെ ഫുള്‍ടൈം ദ്വിവത്സര എംബിഎ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപനം https://acad.uohyd.ac.in/mba23.htm/ ല്‍. അപേക്ഷാ ഫീസ് ജനറല്‍-600 രൂപ. ഇഡബ്ല്യുഎസ്-550 രൂപ, ഒബിസി-400 രൂപ എസ്‌സി/എസ്ടി/പിഡബ്ല്യുഡി(പിഎച്ച്‌)275 രൂപ. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിലുണ്ട്. നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ രൂപ വരെ അംഗീകൃത സര്‍വകലാശാല ബിരുദം ഫസ്റ്റ് ക്ലാസില്‍ (60% മാര്‍ക്കില്‍ കുറയരുത്) വിജയിച്ചിരിക്കുന്നു. ഫൈനല്‍ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2023 ജൂണില്‍ പരീക്ഷ പൂര്‍ത്തീകരിച്ചിരുന്നാല്‍ മതി. ‘ഐഐഎം കാറ്റ്-2022′ പരീക്ഷയില്‍ യോഗ്യ നേടണം.

കാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍. മാര്‍ച്ച്‌ അവസാനം അഡ്മിഷന്‍ പൂര്‍ത്തിയാക്കി 2023 ജൂലൈയില്‍ ക്ലാസുകള്‍ ആരംഭിക്കും.

എംബിഎ കോഴ്‌സില്‍ രണ്ടാം വര്‍ഷം ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍ തെരഞ്ഞെടുക്കാം. മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ്, ഹ്യൂമെന്‍ റിസോഴ്‌സ്, എന്റര്‍ട്രണര്‍ഷിപ്പ്, ബിസിനസ് അനലിറ്റിക്‌സ്, ബാങ്കിങ് എന്നിവയാണ് സ്‌പെഷ്യലൈസേഷന്‍. ദീര്‍ഘകാല റിസര്‍ച്ച്‌ പ്രോജക്ടുമുണ്ട്.

ഫീസ്: നാല് സെമസ്റ്ററുകളായുള്ള കോഴ്‌സില്‍ ആദ്യ സെമസ്റ്ററില്‍ 50,580 രൂപയും തുടര്‍ന്നുള്ള ഓരോ സെമസ്റ്ററിലും 33000 രൂപവീതവും വിവിധ ഇനങ്ങളിലായി ഫീസ് അടയ്ക്കണം. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായം ലഭ്യമാകും. ഇക്കൊല്ലത്തെ പ്ലേസ്‌മെന്റില്‍ ഉയര്‍ന്ന വാര്‍ഷിക ശമ്ബളം 20 ലക്ഷം രൂപയാണ്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇമെയിലിലും 040-23135000 എന്ന ഫോണ്‍ നമ്ബരിലും ബന്ധപ്പെടാം. വിലാസം : Dean, School of Management Studies, University of Hyderabad, Central University P.O, Hyderabad-500046. www.uohyd.ac.in

Related Articles

Back to top button