IndiaLatest

താലിബാന്‍ ഭീകരരുടെ ലക്ഷ്യം ഇന്ത്യ:സൈന്യം സജ്ജമെന്ന് നരവനെ

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ ഭീകരരുടെ അടുത്ത ലക്ഷ്യം ഇന്ത്യ എന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. അഫ്ഗാനിലെ ഭരണം സ്ഥിരമായാല്‍ താലിബാന്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറാനായിരിക്കും ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നുഴഞ്ഞു കയറ്റമുണ്ടായാല്‍ അതിശക്തമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാന്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരര്‍ക്ക് താലിബാന്‍ ഭരണകൂടത്തിനെതിരെ ഒന്നും ചെയ്യാനില്ലെന്നും അവരുടെ ലക്ഷ്യം ഇനി ഇന്ത്യയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുമ്പ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയ സമയത്ത് ജമ്മുകാശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയ സംഭവത്തെ ഓര്‍ത്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ജമ്മുകാശ്മീര്‍ ആണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയിലടക്കം ഇന്ത്യന്‍ സൈന്യം സര്‍വ്വ സജ്ജമാണെ ന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുകാശ്മീരില്‍ അദ്ധ്യാപകരടക്കം അഞ്ചു പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ക്ക് താലിബാന്‍ ഭീകരരുമായി ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും നരവനെ പറഞ്ഞു

Related Articles

Back to top button