IndiaLatest

രാജ്യത്തെ ആദ്യ മൊബൈല്‍ കോവിഡ് പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ കോവിഡ് പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന്‌ എത്തിപ്പെടാന്‍ സാധിക്കാത്ത വിദൂരമേഖലകളില്‍ കൂടി പരിശോധനാ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനാണ് മൊബൈല്‍ ലാബോറട്ടറി സംവിധാനം സജ്ജീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിദിനം 25 ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍, 300 എലിസ ടെസ്റ്റുകള്‍ എന്നിവ ചെയ്യാന്‍ ശേഷിയുള്ളവയാണ് ഈ ലാബുകള്‍. ഇവയ്ക്കു പുറമേ ടിബി, എച്ച്‌ഐവി എന്നീ പരിശോധനകളും സാധ്യമാവും.

ഫെബ്രുവരിയില്‍ കേവലം ഒരു ലാബ് മാത്രമാണ് രാജ്യത്ത് കോവിഡ് പരിശോധനയ്ക്കായി ഉണ്ടായിരുന്നത്. ഇന്നത് 953 എണ്ണമായി വര്‍ധിച്ചിരിക്കുന്നു. ഇതില്‍ 699 എണ്ണം സര്‍ക്കാര്‍ ലാബുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button