India

ജമ്മു കാശ്മീർ ; ടിആർഎഫ് ഭീകരർ പിടിയിൽ

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ എൻഐഎ പിടികൂടി. ലഷ്‌കർ ഇ ത്വായ്ബ അനുബന്ധ സംഘടനയായ ദി റസിസ്റ്റൻസ് ഫോഴ്‌സിലെ(ടിആർഎഫ്) രണ്ട് ഭീകരരെയാണ് പിടികൂടിയത്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഹമ്മദ് വാനി, ഫായിസ് അഹമ്മദ് ഖാൻ എന്നിവരാണ് പിടിയിലായത്. കശ്മീരിലെ വിവിധ ഭാഗങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്.

ശ്രീനഗർ, അനന്ത്‌നാഗ്‌ , കുൽഗാം, ബാരാമുളള, ദോഡ, കിഷ്ത്വാർ ഉൾപ്പെടെ 16 ജില്ലകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും സഹായത്തോടെയാണ് എൻഐഎ പരിശോധന നടന്നത്.

കശ്മീരിലെ മുസ്ലീം യുവാക്കളെ ഭീകരതയിലേക്ക് കൊണ്ടുവരുന്നതിനായി ഐഎസ് ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഐഎസ്‌ഐഎസിന്റെ വോയ്‌സ് ഓഫ് ഹിന്ദ് മാഗസിൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപക പരിശോധന നടന്നത്.

Related Articles

Back to top button