IndiaLatest

ആര്‍ടിപിസിആര്‍ പരിശോധനയില്‍ ഒമിക്രോണ്‍ തിരിച്ചറിയാം

“Manju”

ഡല്‍ഹി; ആര്‍ടിപിസിആര്‍ പരിശോധനയില്‍ തന്നെ ഒമിക്രോണ്‍ സാന്നിധ്യം തിരിച്ചറിയാമെന്ന് ആരോഗ്യമന്ത്രാലയം.ആര്‍ടിപിസിആര്‍ പരിശോധനയില്‍ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ് ജീന്‍) അസാന്നിധ്യമാണ് ഇതിനു സഹായിക്കുന്നത്. തുടര്‍ന്നു ജനിതക ശ്രേണീകരണം വഴിയുള്ള സ്ഥിരീകരണം മാത്രം മതിയാകും.

ഒമിക്രോണിന് മറ്റു വകഭേദങ്ങളെക്കാള്‍ വ്യാപനശേഷിയുണ്ടെന്നും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. കോശങ്ങളിലേക്കു നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനില്‍ മറ്റു വകഭേദങ്ങളിലുള്ളതിനെക്കാള്‍ രണ്ടിരട്ടി ജനിതകമാറ്റമുണ്ട്.

Related Articles

Back to top button