IndiaLatest

മൂന്നു ഭീകരരെ സൈന്യം വധിച്ചു

“Manju”

ജമ്മു ; കാശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ കാശ്മീരില്‍ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവങ്ങളില്‍ പങ്കുളളവരാണ് മരിച്ച രണ്ടു ഭീകരരെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍ നാല് സൈനികരും സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ച് പേര്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചിരുന്നു. മലയാളി ഉള്‍പ്പെടെയുള്ള സൈനികരെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ പൂഞ്ച് സെക്ടറിലും സമീപ പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ രൂക്ഷമായിരുന്നു. പിന്നീട് ഷോപിയാനിലെ ഇമാംസാഹബ്, തുല്‍റാന്‍ പ്രദേശത്തും ഭീകരരുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇവിടെയാണ് മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിക്കാന്‍ സൈന്യത്തിനായത്.

Related Articles

Back to top button