KeralaLatest

സിഗ്നൽ കിട്ടാൻ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങിയോടി; നാല്‌ മഹാരാഷ്ട്രക്കാർ പിടിയില്‍

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മഹാരാഷ്ട്രയില്‍ നിന്നും ഇന്ന് കേരളത്തിലേക്ക് വന്ന സ്പെഷ്യല്‍ ട്രെയിന്‍ സിഗ്നല്‍ ലഭിക്കാന്‍ ട്രാക്കില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടിയ നാല് പേര്‍ പോലീസിന്റെ പിടിയിലായി. കാസര്‍കോട്ട് ജില്ലയിലെ ഉപ്പളയിലായിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും കാസര്‍കോടെക്ക് വരികയായിരുന്ന ട്രെയിന്‍ ഉപ്പളയ്ക്ക് സമീപം മുന്നോട്ട് പോകാനുള്ള സിഗ്നല്‍ ലഭിക്കാന്‍ ട്രാക്കില്‍ നിര്‍ത്തിയ സമയമാണ് നാല് പേര്‍ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടിയത്.
ഈ സ്പെഷ്യല്‍ ട്രെയിനിലെ യാത്രക്കാര്‍ ഇറങ്ങിയോടിയെന്ന വിവരം ലഭിച്ചതോടെ പോലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും നാല് പേരും ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയുമായിരുന്നു.
ഇവരെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നാല് നിരീക്ഷണ കേന്ദ്രത്തിലാക്കി.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് കോയിപ്പാടി സ്വദേശിയായ ഷാജിയും മറ്റു നാല് പേരുമാണ് തീവണ്ടിയില്‍ നിന്നുമിറങ്ങിയോടിയതെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button