KeralaLatest

അപേക്ഷകള്‍ ക്ഷണിക്കുന്നു

“Manju”

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള (Scole Kerala) മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഡി.സി.എ (Diploma in computer application) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. അപേക്ഷകള്‍ www.scolekerala.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് കാലാവധി 6 മാസം (ആകെ 240 മണിക്കൂര്‍) ആണ്. 5,300 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ടു ഗഡുക്കളായും അടയ്ക്കാവുന്നതാണ്. പിഴ കൂടാതെ നവംബര്‍ 10 വരെയും 60 രൂപ പിഴയോടെ 17 വരെയും ഫീസടച്ച്‌ രജിസ്റ്റര്‍ ചെയ്യാം.

Related Articles

Back to top button