IndiaLatest

ഗൂര്‍ഖാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി; ഷാ

“Manju”

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയിലടക്കം ഗൂര്‍ഖാ സമൂഹത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ട് പോകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഗൂര്‍ഖാ നേതാക്കളുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളിലാണ് നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഡാര്‍ജിലിംഗ്, തെരായ്, ദൂരാസ് എന്നീ മേഖലകളിലെ ഗൂര്‍ഖ സമൂഹങ്ങളുമായിട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഗൂര്‍ഖാ സമൂഹം കാലങ്ങളായി നിരവധി പ്രതിസന്ധികള്‍ നേരിട്ടാണ് ജീവിക്കുന്നത്. അവരുടെ തനത് വിഷയങ്ങള്‍ തിരിച്ചറിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് മുന്നില്‍ ഗൂര്‍ഖ സമൂഹത്തിന്റെ വിഷയങ്ങള്‍ ഡാര്‍ജിലിംഗ് എം.പി രാജു ബിഷ്താണ് അവതരിപ്പിച്ചത്.

Related Articles

Back to top button