IndiaLatest

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍

“Manju”

ഡല്‍ഹി : ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വളരെ പിന്നില്‍. 2020ലെ 94ാം സ്​ഥാനത്തുനിന്ന്​ 2021ല്‍ 101ാം സ്​ഥാന​ത്തെത്തി. 116 രാജ്യങ്ങളുടെ പട്ടികയാണ്​ പ്രസിദ്ധീകരിച്ചത്​. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

പോഷകാഹാരക്കുറവ് അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. കുട്ടികളിലെ പോഷകാഹാര കുറവ്​ പട്ടിണി എന്നിവ പരിശോധിക്കു​മ്പോള്‍ ഏറ്റവും മോശം സ്​ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന്​ ഇന്ത്യയാണെന്നും കോവിഡ്​ മഹാമാരിയെ തുടര്‍ന്ന്​ ഏ​ര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അയല്‍ രാജ്യങ്ങളായ പാകിസ്​താന്‍, ബംഗ്ലാദേശ്​, നേപ്പാള്‍ എന്നിവ പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്​. പാകിസ്​താന്‍ -92, നേപ്പാള്‍, ബംഗ്ലാദേശ്​ എന്നിവ 76ാം സ്​ഥാനത്തും മ്യാന്‍മര്‍ 71ാം സ്​ഥാനത്തുമാണ്​. ചൈന, ബ്രസീല്‍, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യ റാങ്കുകളില്‍ ഇടംപിടിച്ചു. വ്യാഴാഴ്ചയാണ്​ വിശപ്പ്​, പോഷകാഹാരകുറവ്​ എന്നിവ നിര്‍ണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്​സൈറ്റില്‍ വിവരങ്ങള്‍ പങ്കുവെച്ചത്​.

Related Articles

Back to top button