IndiaKeralaLatestThiruvananthapuram

ശബരിമലനട നാളെ തുറക്കും

“Manju”

സിന്ധുമോള്‍ ആര്‍

ശബരിമല: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രതിരുനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. കൊവിഡിനോടനുബന്ധിച്ച്‌ ഇത്തവണയും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ഉത്രാടപൂജയും, തിരുവോണനാള്‍ പൂജയും, അവിട്ടം, ചതയം എന്നീ ദിവസങ്ങളിലെ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 2 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16ന് വൈകുന്നേരമാണ് ശബരിമല നട തുറക്കുക. സെപ്തംബര്‍17 മുതല്‍ 21 വരെ നട തുറന്നിരിക്കും.

Related Articles

Back to top button