KeralaLatest

ഷീലാ ടോമിയ്ക്ക് അവാര്‍ഡ്

“Manju”

പെരിന്തല്മണ്ണ ഈ വര്‍ത്തെ ചെറുകാട് അവാര്ഡിന് ഷിലാടോമിയുടെ വല്ലി എന്ന നോവല്‍ അര്‍ഹമായി. അശോകന്‍ ചരുവില്‍ , ഖദീജ മുംതാസ്, അഷ്ടമൂര്‍ത്തി എന്നിവരടങ്ങിയ നിര്ണയ സമിതിയാണ് തെരഞ്ഞെടുത്തത്. പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവര്ത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് കഴിഞ്ഞ 42 വര്‍ഷമായി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലെ ശ്രദ്ധേയമായ കൃതിക്കാണ് നല്കിവരുന്നത്.വല്ലി എന്നാല്‍ ഭൂമി എന്നും കൂലി എന്നും വള്ളിപ്പടര്‍പ്പ് എന്നും അര്‍ത്ഥമുണ്ട്. ഈ മൂന്ന് സങ്കല്പ്പങ്ങളും സ്വാര്‍ത്ഥകമാക്കുന്ന നോവലാണ് ഷിലാടോമിയുടെ വല്ലി. നാലു തലമുറകളിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച്‌ പറയുന്ന കഥയിലൂടെ വയനാട്ടിലെ കല്ലുവയല് ഒരിതിഹാസമായി മാറുന്ന അത്ഭുതം ഈനോവലില് കാണാം. കാട്, കുടിയേറ്റം,വിമോചന രാഷ്ട്രീയം പരിസ്ഥിതിവാദമുന്നേറ്റം ഇക്കോ ഫെമിനിസം എന്നീ വിഷയങ്ങള്‍ നോവലിന്റെ പ്രമേയമായി വരുന്നുണ്ട്. .

Related Articles

Back to top button