IndiaLatest

13 ഇന അജണ്ടയുമായി സിദ്ധു

“Manju”

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ 13 ഇന അജണ്ടയുമായി പഞ്ചാബ്​ കോണ്‍ഗ്രസ്​ നേതാവ്​ നവ്​ജ്യോത്​ സിങ്​ സിദ്ധു. ഇതുമായി ബന്ധപ്പെട്ട്​ സിദ്ധു കോണ്‍ഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കത്തയച്ചു. അടുത്ത വര്‍ഷമാണ്​ പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.ഒക്​ടോബര്‍ 15നാണ്​ സിദ്ധു ഇതുമായി ബന്ധപ്പെട്ട്​ സോണിയക്ക്​ കത്തയച്ചത്​. ഈ കത്ത്​ ഇപ്പോള്‍ ​സിദ്ധു തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത്​ വിടുകയായിരുന്നു. ലഹരിപ്രശ്​നം, കാര്‍ഷിക മേഖലയിലെ പ്രശ്​നങ്ങള്‍, തൊഴില്‍, മണല്‍ ഖനനം, പിന്നോക്കക്കാരുടെ പുരോഗതി എന്നിവയിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ സിദ്ധുവിന്‍റെ ആവശ്യം.

Related Articles

Back to top button