International

ചൈനീസ് കമ്പനിയ്‌ക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ

“Manju”

ഇസ്ലാമാബാദ് : വ്യാജരേഖകൾ കാട്ടി ലേലത്തിൽ പങ്കെടുത്തതിന്റെ പേരിൽ ചൈനീസ് കമ്പനിയ്‌ക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ . പാകിസ്താനിലെ നാഷണൽ ട്രാൻസ്മിഷൻ ആൻഡ് ഡെസ്പാച്ച് കമ്പനിയാണ് ചൈനീസ് സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് . ഒപ്പം ഒരു മാസത്തേക്ക് എല്ലാ ടെൻഡറുകളിലും മറ്റ് ക്രയവിക്രയങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് നാഷണൽ ട്രാൻസ്മിഷൻ ആൻഡ് ഡെസ്പാച്ച് കമ്പനി. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും വ്യാജ രേഖകൾ നൽകിയ കമ്പനിയുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമാക്കിയിട്ടില്ല . എങ്കിലും ആണവ വൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട കമ്പനിയെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് നിഗമനം
.
വിലക്കിയ ഉത്തരവിന്റെ പകർപ്പ് എൻടിഡിസി മാനേജിംഗ് ഡയറക്ടർ , വാട്ടർ ആൻഡ് പവർ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി, പാകിസ്താൻ എഞ്ചിനീയറിംഗ് കൗൺസിൽ ചെയർമാൻമാർ, നാഷണൽ എഞ്ചിനീയറിംഗ് സർവീസസ് പാകിസ്താൻ, പബ്ലിക് പ്രൊക്യുർമെന്റ് റെഗുലേറ്ററി അതോറിറ്റി, സെൻട്രൽ പവർ പർച്ചേസിംഗ് ഏജൻസി എന്നിവർക്ക് നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ വൈദ്യുതി വിതരണ കമ്പനികളുടെ സിഇഒമാർക്കും ഇതുമായി ബന്ധപ്പെട്ട രേഖകൾ അയച്ചിട്ടുണ്ട്.

ധാരാളം ചൈനീസ് സ്ഥാപനങ്ങൾ പാകിസ്താനിലെ റോഡ്, വൈദ്യുതി, നിർമ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അതേ സമയം ചൈനീസ് കമ്പനിയ്‌ക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചൈനയുടെ പ്രതികരണം വന്നിട്ടില്ല

Related Articles

Back to top button