InternationalLatest

ആധുനിക നോസ്ട്രഡാമസ്, ഈ ജ്യോതിഷിയുടെ വമ്പന്‍ പ്രവചനം നടന്നു

“Manju”

ജ്യോതിഷത്തില്‍ ലോകത്താകെ പ്രശസ്തരായവര്‍ ആണ് ബാബ വംഗയും നോസ്ട്രഡാമസും. 500 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ട് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ക്ക്. എന്നാല്‍ പുതിയ കാലത്ത് ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നവരുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ സലോമി നടത്തിയ പല പ്രവചനങ്ങളും വൈറലായിരുന്നു.
ബ്രസീലിലെ ഡിവിനോപോളിസിലാണ് സലോമി താമസിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രവചനങ്ങളാണ് സലോമിയെ വൈറലാക്കിയത്. ആധുനിക നോസ്ട്രഡാമസ് എന്ന പേരും സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് നല്‍കിയിരുന്നു. നേരത്തെ ലോകകപ്പില്‍ അര്‍ജന്റീന കപ്പടിക്കുമെന്ന് സലോമി പ്രവചിച്ചിരുന്നു.
അത് കൃത്യമായി തന്നെ സംഭവിച്ചിരുന്നു. തനിക്ക് ഭാവിയെ മുന്‍കൂട്ടി കാണാനുള്ള സിദ്ധിയുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വൈകാതെ തന്നെ ഭൂമിയില്‍ പ്രകൃതി ദുരന്തങ്ങള്‍ നാശം വിതയ്ക്കുമെന്ന് സലോമി പ്രവചിച്ചിരുന്നു. തന്റെ പ്രവചനങ്ങള്‍ പലതും ഇതിനോടകം സത്യമായി വന്നിട്ടുണ്ടെന്നും സലോമി അവകാശപ്പെടുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണം, കൊവിഡിന്റെ വരവ്. യുക്രൈനിലെ റഷ്യയുടെ ആക്രമണം, ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കും എന്നിങ്ങനെയുള്ള പ്രവചനങ്ങളെല്ലാം സലോമി നടത്തിയതാണ്. അതേസമയം സലോമിയുടെ ഏറ്റവും പുതിയ പ്രവചനവും വൈറലായിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അന്ധകാരം ഭൂമിയെ മൂടുമെന്നാണ് സലോമിയുടെ പ്രവചനം.
ഈ ഗ്രഹണം ഏപ്രില്‍ എട്ടിന് ആരംഭിക്കുമെന്നും ബ്രസീലിയന്‍ ജ്യോതിഷി പ്രവചിച്ചു. അതേസമയം ലോകത്താകെ ഈ പ്രതിഭാസം സംഭവിക്കില്ലെന്ന് ഇന്‍സ്റ്റഗ്രാം വഴി സലോമി വിശദീകരിച്ചിട്ടുണ്ട്. ചില മേഖലകളിലാണ് ഇത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മരിച്ചുപ്പോയ പ്രിയപ്പെട്ടവരുമായി സംസാരിക്കാനുള്ള സാഹചര്യം ഈ വര്‍ഷം ഉണ്ടാവുമെന്നും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ അത് സാധ്യമാകുമെന്നും സലോമി പറഞ്ഞു.
ചാള്‍സ് രാജാവിന് ക്യാന്‍സര്‍ വരുമെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നതായി സലോമി പറയുന്നു. 2024നും 2025നും ഇടയില്‍ ചാള്‍സ് രാജാവായി തുടരുമോ എന്ന് കണ്ടറിയേണ്ടതാണെന്നും സലോമി വ്യക്തമാക്കി. മനുഷ്യന് അന്യഗ്രഹജീവികളുമായി സംസാരിക്കാന്‍ ഈ വര്‍ഷം സാധിക്കുമെന്നും സലോമിയുടെ പ്രവചനത്തിലുണ്ട്.
ടെലിസ്‌കോപ്പുകളുടെ വലിയൊരു നെറ്റ്‌വര്‍ക്കിലൂടെ സിഗ്നലുകള്‍ എന്‍ക്രിപ്റ്റ് ചെയ്‌തെടുത്താണ് ഇത് സാധ്യമാകുക. ലോകത്തെ വന്‍ ശക്തികളെല്ലാം ഒരു ഛിന്നഗ്രഹത്തിന്റെ പേരില്‍ ഏറ്റുമുട്ടും.ആ ഛിന്നഗ്രഹങ്ങള്‍ ധാതുക്കളാല്‍ സമ്ബന്നമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തമാകുമെന്ന് സലോമി നേരത്തെ പ്രവചിച്ചിരുന്നു. ഈ വര്‍ഷം സത്യമായ പ്രവചനങ്ങളിലെന്നാണിത്.

Related Articles

Back to top button