InternationalLatest

ആമസോണ്‍ രണ്ടാംഘട്ട പിരിച്ചുവിടല്‍ ആരംഭിച്ചു

“Manju”

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ കമ്പനി രണ്ടാംഘട്ട പിരിച്ചുവിടല്‍ ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ 9000 ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കമ്പനി നിരവധി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കമ്പനിയില്‍ കടുത്ത സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടതിനാലാണ് പിരിച്ചുവിടുന്നതെന്നും സിഇഒ ആന്‍ഡി ജാസി വിശദീകരിച്ചു. ജീവനക്കാര്‍ ഇത് അംഗീകരിക്കുകയും ഒരു സംരംഭത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ അവരെ നയിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രിലില്‍ പുതിയ പിരിച്ചുവിടല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പിരിച്ചുവിട്ട ജീവനക്കാരെ ആമസോണ്‍ പിന്തുണയ്ക്കും.

സെപ്പറേഷന്‍ പേയ്മെന്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, എക്സ്റ്റേണല്‍ ജോബ് പ്ലേസ്മെന്റ് എന്നിവ ഉള്‍പ്പെടുന്ന പാക്കേജുകള്‍ നല്‍കുമെന്നും സിഇഒ പറഞ്ഞു. ഇതാദ്യമായല്ല ആമസോണ്‍ ജീവനക്കാരെ പിരിച്ചുവിടല്‍ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ 1800 ജീവനക്കാരെയാണ് പുറത്താക്കിയത്.

Related Articles

Back to top button