KeralaLatest

മരങ്ങള്‍ ഭീഷണിയാകുന്നു

“Manju”

പിലിക്കോട് : റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തെ മരങ്ങള്‍ പിലിക്കോട് ഗവ. യു.പി. സ്കൂളിന് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം മഴയില്‍ വാകമരം വീണ് വിദ്യാലയത്തിലെ ശൗചാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. മതിലിനോടുചേര്‍ന്ന് ഒട്ടേറേ മരങ്ങളുണ്ട്. മഴ കനത്താല്‍ ഇനിയും മരങ്ങള്‍ മുറിഞ്ഞുവീഴാന്‍ ഇടയുണ്ട്. ആവശ്യമായ സ്ഥലം നീക്കിവെക്കാതെ മണ്ണ് നീക്കംചെയ്തതും അപകട ഭീഷണിയായിട്ടുണ്ട്. തൊട്ടടുത്ത് വിദ്യാലയമുണ്ടെന്ന പരിഗണനയില്ലാതെയാണ് വ്യാപകമായി മണ്ണ് കടത്തിയത്. മതില്‍ തകര്‍ന്നുവീഴുമോയെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

Related Articles

Back to top button