KeralaLatest

കൊല്ലം- ചെ​ങ്കോ​ട്ട പാസഞ്ചര്‍ ട്രെ​യി​നു​ക​ള്‍​ പുനരാരംഭിക്കണം

“Manju”

പു​ന​ലൂ​ര്‍: ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി കൊ​ല്ലം-​ചെ​ങ്കോ​ട്ട റൂ​ട്ടി​ല്‍ നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ന്ന പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​ന്നി​ട്ടും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച്‌​ പാ​സ​ഞ്ച​ര്‍ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്താ​ന്‍ റെ​യി​ല്‍​വേ ത​യാ​റാ​വു​ന്നി​ല്ല. നി​ല​വി​ല്‍ നൂ​റു​ക​ണ​ക്കി​ന് സ്ഥി​രം​ യാ​ത്ര​ക്കാ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ബു​ദ്ധി​മു​ട്ടുകയാണ്.

ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, ഇ​ട​മ​ണ്‍, പു​ന​ലൂ​ര്‍, കു​ന്നി​ക്കോ​ട്, കൊ​ട്ടാ​ര​ക്ക​ര തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​കളാണ് ​ ട്രെ​യി​ന്‍ സ​ര്‍​വി​സി​നെ ആ​ശ്ര​യിക്കുന്നത്. കൊ​ല്ല​ത്തും പ​രി​സ​ര​ത്തു​മു​ള്ള പ്രൊ​ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ളി​ലു​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും പോ​യി​വ​രു​ന്നു​ണ്ട്. കൂ​ടാ​തെ ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി ഭാ​ഗ​ങ്ങ​ളി​ലെ കോ​ള​ജു​ക​ളി​ലും ഇ​വി​ടെ​നി​ന്ന്​ ദി​വ​സ​വും കു​ട്ടി​ക​ള്‍ പോ​വു​ന്നു.
നി​ല​വി​ല്‍ ഇ​വ​ര്‍​ക്ക് സൗ​ക​ര്യ​മാ​യ ട്രെ​യി​നു​ക​ള്‍ ഇ​ല്ലാ​ത്ത​ത് കാ​ര​ണം കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ട​ക്കം ബ​സു​ക​ളി​ല്‍ വ​ലി​യ ടി​ക്ക​റ്റ് ചാ​ര്‍​ജ് ന​ല്‍​കി​യാ​ണ് യാ​ത്ര.

മു​മ്പ് ട്രെ​യി​ന്‍ സ​ര്‍​വി​സിനെ ആ​ശ്ര​യി​ച്ചു​വ​ന്ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​ര​ണം ഇ​വി​ടെ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​ച്ചും ബ​സ് സ​ര്‍​വി​സു​ക​ള്‍ ഇ​ല്ലാ​ത്ത​തും കി​ഴ​ക്ക​ന്‍​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഇ​ര​ട്ടി​ദു​രി​ത​മാ​കു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം പു​ന​ലൂ​ര്‍ നി​ന്നും കൊ​ല്ല​ത്തേ​ക്കും തി​രി​ച്ചും ചെ​ങ്കോ​ട്ട​യി​ലേ​ക്കും മ​റ്റും രാ​വി​ലെ​യും വൈ​കീ​ട്ടും പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ മുമ്പുണ്ടാ​യി​രു​ന്നു.​

Related Articles

Back to top button