International

അഭയാര്‍ത്ഥി പ്രവേശനം; അര്‍ഹരായവരുടെ എണ്ണം വർദ്ധിപ്പിച്ച് ബൈഡന്‍

“Manju”

വാഷിംഗ്ടണ്‍: രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തീരുമാനമെടുത്ത് ബൈഡന്‍ ഭരണകൂടം. ട്രംപിന്‍റെ കാലഘട്ടത്തില്‍ വെട്ടിക്കുറച്ച എണ്ണം നാല് മടങ്ങ് വർദ്ധിപ്പിച്ച് ബൈഡന്‍ പുതിയ അനുമതി നല്‍കി. പുതുക്കിയ കണക്കുപ്രകാരം ഈ വര്‍ഷം 62,500 പേര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ സാധിക്കും.

അഭയാര്‍ത്ഥികള്‍ക്കായി രേഖകള്‍ തയ്യാറാക്കുന്ന ഏജന്‍സികള്‍ വഴിയാണ് അപേക്ഷി ക്കേണ്ടത്. ട്രംപിന്‍റെ വെട്ടിച്ചുരുക്കല്‍ നയം കാരണം അതിര്‍ത്തിയില്‍ ക്യാമ്പുകള്‍ കെട്ടി താമസിക്കുന്ന അവസ്ഥയാണ് സംജാതമായത്. അമേരിക്കന്‍ സൈന്യവും ആഭ്യന്തര വകുപ്പുമാണ് അഭയാര്‍ത്ഥികളുടെ ക്ഷേമം അന്വേഷിക്കുന്നത്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൗണ്‍സിലിംഗും ക്ലാസ്സുകളും നടത്തുകയാണ് സ്ഥിരം രീതി. അമേരിക്കയിലെ പൊതു സംവിധാനവുമായി ബന്ധപ്പെടാന്‍ പുതിയ തീരുമാന പ്രകാരം 62,500 പേര്‍ക്ക് സാധിക്കും.

അഭയാര്‍ത്ഥികളേറെ അമേരിക്കയിലേക്ക് എത്തുന്ന അതിര്‍ത്തികളില്‍ ഒന്നരലക്ഷ ത്തിലധികം പേരാണ് വിവിധ മേഖലകളിലായി തമ്പടിച്ചിരിക്കുന്നത്. 2022 ഓക്ടോബര്‍ മാസത്തോടെ 1,25,000 പേരെ സ്വീകരിക്കാമെന്ന നയമാണ് ബൈഡന്‍ എടുത്തിരിക്കുന്നത്.

Related Articles

Back to top button