IndiaInternationalLatest

ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍’

“Manju”

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം (ഐഡിഎഫ്), ഇന്ത്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക് (ഐഡബ്ല്യുഎന്‍) എന്നിവയുമായി സഹകരിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ‘ ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍’ എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചു.
100 കോടി വാക്‌സിന്‍ ഡോസുകള്‍ എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടതിന്റെ ആഘോഷവും, ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിനിന്റെ ഉദ്ഘാടനവും നടന്നു. സ്ഥാനപതി സിബി ജോര്‍ജ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മികവിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 100 കോടി വാക്‌സിന്‍ ഡോസുകളുടെ വിതരണം, ആഗോളതലത്തില്‍ രാജ്യം നടത്തുന്ന മരുന്ന് വിതരണം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ ഓഡിയോ സന്ദേശവും പരിപാടിയില്‍ പ്ലേ ചെയ്തു. ഐഡിഎഫ് പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദും പ്രസംഗിച്ചു.
സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. മധു ഗുപ്ത, ഡോ. സുസോവന സുജിത് നായര്‍, ഡോ. റിഫാത്ത് ജെഹാന്‍, ഡോ. തസ്മീം അമീര്‍, ഡോ. തസ്‌നീം ജസ്വി എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം പ്രയോജനപ്പെടുത്തി. ഒക്ടോബര്‍ 27 വരെ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെ എംബസി പരിസരത്ത് ക്യാമ്പ് ഉണ്ടായിരിക്കും.

Related Articles

Back to top button