IndiaLatest

ഒളിവുജീവിതം: റഹ്‌മാന്റെ വിവാഹത്തിന്‌ അംഗീകാരം

“Manju”

നെന്മാറ: കാമുകന്റെ വീട്ടില്‍ 10 വര്‍ഷം നീണ്ട ഒളിവുജീവിതത്തിനുശേഷം സജിതയ്‌ക്കു വിവാഹം. റഹ്‌മാനും സജിതയും തമ്മിലുള്ള വിവാഹത്തിന്‌ അംഗീകാരമായി. സെപ്‌റ്റംബര്‍ 15ന്‌ സ്‌പെഷല്‍ മാരേജ്‌ ആക്‌ട്‌ പ്രകാരം വിവാഹ രജിസ്‌ട്രേഷന്‌ ഇരുവരും അപേക്ഷ നല്‍കിയിരുന്നു. ഇത്‌ ശരിവച്ച്‌ കൊണ്ട്‌ നെന്മാറ സബ്‌ രജിസ്‌ട്രാര്‍ കെ. അജയകുമാര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. നെന്മാറ എം.എല്‍.എ. കെ. ബാബു, നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്ബറും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമായ ആര്‍. ശാന്തകുമാരന്‍, ഡി.വൈ.എഫ്‌.ഐ. നേതാവ്‌ രാജേഷ്‌ എന്നിവര്‍ സന്നിഹിതരായി.
വിവാഹ രജിസ്‌ട്രേഷന്‍ ഫീസ്‌ പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട്‌ മേഖല കമ്മിറ്റി നല്‍കി. വിത്തനശേരിയിലെ വാടകവീട്ടില്‍ വിവാദങ്ങള്‍ക്കുശേഷം ഒരുമിച്ചു താമസിക്കുന്ന റഹ്‌മാനും സജിതയും സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിനായാണ്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ മുന്‍കൈയെടുത്തത്‌. 10 വര്‍ഷം കാമുകിയെ ഒറ്റമുറിയില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍, യുവജന കമ്മിഷന്‍, പോലീസ്‌, വനിതാ കമ്മിഷന്‍ തുടങ്ങി ഒട്ടേറെ അന്വേഷണങ്ങള്‍ ഇവര്‍ക്ക്‌ നേരിടേണ്ടി വന്നിരുന്നു.

Related Articles

Back to top button