IndiaLatest

ചൈനയെ നേരിടാന്‍ ഇന്ത്യയുടെ സായുധ വിന്യാസം

“Manju”

ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് നീക്കങ്ങള്‍ മുന്നില്‍ക്കണ്ട് സൈനിക ശേഷിയും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഷിന്‍ജിയാംഗ് പ്രവിശ്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വിന്യസിച്ചതിനാലാണ് ഇന്ത്യന്‍ സൈന്യം കൂടുതല്‍ ശക്തമായ ആയുധ വിന്യാസം ഇപ്പോള്‍ നടത്തുന്നത്.

ചൈനീസ് പക്ഷത്ത് നിന്നും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മുതല്‍ തവറാത്ത് വരെയുള്ള ഏതൊരു അപ്രതീക്ഷിത നീക്കത്തെയും എതിരിടാന്‍ സാധിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തിരിക്കുന്നത് എന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. സ്മെര്‍ച്ച്‌, പിനാക എന്നീ റോക്കറ്റ് ലോഞ്ചറുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചുകഴിഞ്ഞു. ശത്രുവിന്റെ നിരയില്‍ ആഴത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ സജ്ജമാണ് ഈ ലോഞ്ചറുകള്‍ -പിനാകയുടെ കമാന്റിംഗ് ഓഫീസര്‍ കേണല്‍ ഗൌരവ് സോദ് വ്യക്തമാക്കുന്നു.

Related Articles

Back to top button