IndiaLatest

ജെഎന്‍യു, ജാമിയ മിലിയ സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനം

“Manju”

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയും ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ചു. നാഷണല്‍ എക്സാമിനേഷന്‍ ഏജന്‍സി നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഡ്മിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പരിശോധിച്ചുവരികയാണെന്ന് ജെഎന്‍യു അറിയിച്ചു.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും ഫീസ് അടയ്ക്കുന്നതിനുമായി ജെഎന്‍യു പോര്‍ട്ടല്‍ ഉടന്‍ വെബ് സൈറ്റില്‍ തുറക്കും. വിദേശ ഭാഷാ കോഴ്സുകളിലേക്കും ആയുര്‍വേദ ബയോളജിയില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും പ്രവേശനത്തിനായി സി.യു.. ടി. സ്കോറുകള്‍ പരിഗണിക്കും. പ്രവേശന പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

ആവശ്യമെങ്കില്‍, പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍വകലാശാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ജാമിയ മിലിയ ഇസ്ലാമിയയിലെ 10 ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നതിനാണ് സിയുഇടി സ്കോറുകള്‍ പരിഗണിക്കുക.

Related Articles

Back to top button