KeralaLatest

ആരോഗ്യവകുപ്പിലെ നാനൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : അനധികൃതമായി അവധിയെടുത്ത ആരോഗ്യവകുപ്പിലെ 380 ഡോക്ടര്‍മാരടക്കം നാനൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ് . കാരണം കാണിക്കല്‍ നോട്ടീസും മറ്റും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ട് ആരോഗ്യവകുപ്പ് അന്തിമ നോട്ടീസ് നല്‍കിയത്. പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും ചൊവ്വാഴ്ചതന്നെ ഉത്തരവ് നല്‍കി. സര്‍വീസ് ക്വാട്ടയില്‍ ഉപരിപഠനം നടത്തിയിട്ടുള്ളവരില്‍നിന്ന് ബോണ്ട് തുക തിരിച്ചുപിടിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്. ആവശ്യമെങ്കില്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട് .

കോവിഡ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സര്‍വീസില്‍ നിയമിതരായ ജീവനക്കാര്‍ അനധികൃതമായി വിട്ടുനില്‍ക്കുന്നതാണ് പ്രധാന പ്രശ്നമെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അനധികൃതാവധിയിലുള്ളവര്‍ക്ക് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ പ്രത്യേക നോട്ടീസും ദൃശ്യമാധ്യമങ്ങളിലൂടെ പ്രത്യേക അറിയിപ്പും നല്‍കിയിരുന്നു. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടുതവണ അവസരം നല്‍കിയിട്ടും തിരികെ എത്താത്ത ജീവനക്കാരെ നീക്കംചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button