IndiaLatest

തെലങ്കാനയില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

“Manju”

ഹൈദരാബാദ് : തെലങ്കാനയില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു.തെലങ്കാന- ഛത്തീസ്ഗഡ് അതിര്‍ത്തി മേഖലയായ വെങ്കട്പൂരിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍.
തെരച്ചിലിനെത്തിയ സുരക്ഷാസേനാംഗങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതേ തുടര്‍ന്ന് പ്രത്യാക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് ഏറ്റുമുട്ടിയത്.

Related Articles

Back to top button