KeralaLatest

കല്‍പ്പാത്തി രഥോത്സവം നടത്താന്‍ സര്‍ക്കാര്‍ അനുമതി

“Manju”

പാലക്കാട് : കല്‍പ്പാത്തി രഥോത്സവം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ സര്‍ക്കാര്‍ അനുമതി. ജില്ല കളക്ടര്‍, ജില്ല പോലീസ് മേധാവി ബന്ധപ്പെട്ട മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടി ആലോചിച്ചതിന് ശേഷമാണ് തീരുമാനം. തുടര്‍നടപടി സ്വീകരിക്കുവാന്‍ മലബാര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഗ്രാമ കമ്മിറ്റികളുടെ ഭാരവാഹികള്‍ ദേവസ്വം, റവന്യു വകുപ്പ് മന്ത്രിയെ നേരില്‍കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നാളെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി യോഗം ചേരും

Related Articles

Back to top button