IndiaLatest

ചരിത്രം കുറിച്ച്‌ പി.വി.സിന്ധു

“Manju”

ഒളിമ്പിക്‌സില്‍ രണ്ട് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ കായിക താരമെന്ന ചരിത്രം കുറിച്ച്‌ പി.വി.സിന്ധു. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡലിനാെപ്പം ടോക്യോ ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ കായിക വിഹായസിലെ സ്വര്‍ണപ്പറവയായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു.

ഇന്നലെ ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹി ബിന്‍ ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ( 2113, 2115 )? തോല്‍പ്പിച്ചാണ് 26കാരിയായ സിന്ധു ഇന്ത്യയുടെ ആവേശമായത്. പുരുഷ ഗുസ്തിതാരമായ സുശീല്‍ കുമാര്‍ (2008 വെങ്കലം, 2012 വെള്ളി) മാത്രമാണ് ഇതിന് മുമ്പ് രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ളത്. ബാഡ്മിന്റണില്‍ രണ്ട് ഒളിമ്പിക് മെഡലുകളും ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണവും നേടിയ ഏക ഇന്ത്യന്‍ താരവുമാണ് പി.വി സിന്ധു.

മീരാഭായ് ചാനുവിന്റെ വെള്ളിക്ക് ശേഷം ടോക്യോയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണ് സിന്ധു കുറിച്ചത്.റിയോയിലെ വെള്ളി സ്വര്‍ണമാക്കാന്‍ ഇറങ്ങിയ സിന്ധു സെമി ഫൈനലില്‍ ചൈനീസ് തായ്‌പേയ് താരം തായ് സു ഇംഗിനോട് തോറ്റതോടെയാണ് വെങ്കല മെഡലിനായുള്ള മത്സരത്തിന് കളമൊരുങ്ങിയത്. സെമിയിലെ തിരിച്ചടിയില്‍ തളരാതെ ഹി ബിന്‍ ജിയാവോയ്‌ക്കെതിരെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ആവേശത്തോടെ പൊരുതിയാണ് സിന്ധു വെങ്കലം നേടിയെടുത്തത്.

Related Articles

Back to top button