KeralaLatestMalappuram

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

“Manju”

ശ്രീജ.എസ്

മലപ്പുറം: മലപ്പുറത്ത് പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കൊറോണ രോഗികളുടെ എണ്ണം ഉയരുന്നതും, ഉറവിടമറിയാത്ത കേസുകള്‍ ദിനം പ്രതി കൂടുതും കൊണ്ടാണ് തീരുമാനം. മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.

പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ന്‍മെന്‍റ് സോണാക്കും. 9 പ‌ഞ്ചായത്തുകളും കണ്ടെയ്ന്‍മെന്‍റ് സോണാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ശുപാര്‍ശ നല്‍കിയത്. താലൂക്കിലെ 1500 പേര്‍ക്ക് കൊറോണ പരിശോധന നടത്തും. ആവശ്യമെങ്കില്‍ പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം.

Related Articles

Back to top button