KeralaLatestThiruvananthapuram

സാംസ്കാരിക ദിനത്തിന് മിഴിവേകി കലാഞ്ജലി

“Manju”

പോത്തൻകോട് : നവംബര്‍ 5 ന് നടന്ന സാംസ്കാരികദിനത്തിന് മിഴിവേകി വിശ്വസംസ്കൃതി കലാരംഗം കലാപരിപാടികൾ സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് പരിപാടികൾ അരങ്ങേറിയത്. ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി ആലപിച്ച ഗുരുഭക്തിഗാനത്തോടെ ആരംഭിച്ച കലാവിരുന്നിൽ പാർവതി ജഗീഷ്, അഭിജിത്ത് ബാബു, കൃഷ്ണപ്രിയ എസ്, വന്ദനൻ എസ്, ആദിത്യൻ എ.എസ്,
പ്രിയൻ വി.എസ്, സംഘമിത്രൻ എസ്, ശ്രീലക്ഷ്മി വി.എസ് ശ്രീനന്ദന വി. എസ്, ശ്രീധന്യ വി. എസ്. എന്നിവർ ഗാനങ്ങളാലപിച്ചു. ശാന്തിഗിരി ഗുരുകാന്തി, ഗുരുമഹിമ പ്രവർത്തകരുടെ നാടൻപാട്ടും ഏറെ ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button