KeralaLatest

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നിര്‍ദേശിച്ച്‌ മനുഷ്യാവകാശ കമ്മീഷന്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സര്‍വ മേഖലകളിലും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാതിരിക്കുന്നതില്‍ അര്‍ത്ഥവുമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അവരവരുടെ വിശ്വാസ പ്രകാരമുള്ള ദേവാലയങ്ങളില്‍ ആരാധന നടത്താമെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും ഇത് സംബന്ധിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം കമ്മീഷണര്‍മാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി വീട്ടിലിരുന്ന വിശ്വാസികളുടെ ന്യായമായ ആവശ്യം മാറിയ സാഹചര്യത്തില്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു. ആരാധന നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button