IndiaLatest

ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി

“Manju”

ന്യൂഡല്‍ഹി: റഷ്യയുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സംഘര്‍ഷം തടയുക എന്നത് സങ്കീര്‍ണ്ണമായ വിഷയമാണെന്നും മഹാഭാരത യുദ്ധം തടയാന്‍ കൃഷ്ണന്‍ പ്രവര്‍ത്തിച്ചപോലെയാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഡല്‍ഹി സര്‍വകലാശാലയില്‍ മോദി അറ്റ് 20: ഡ്രീംസ് മീറ്റ് ഡെലിവറിഎന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ തന്ത്രവും മഹാഭാരത യുദ്ധത്തിലെ ശ്രീകൃഷ്ണ തന്ത്രവും താരതമ്യം ചെയ്തായിരുന്നു മന്ത്രിയുടെ പ്രസ്താവന. ‘യുദ്ധം ഒഴിവാക്കുക, നയതന്ത്രത്തിലേക്കും ചര്‍ച്ചകളിലേക്കും തിരിച്ചുവരിക എന്ന കൃഷ്ണന്റെ നിലപാടിനെ അടിസ്ഥാനമാക്കിയാണ് യുക്രൈന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാട്. ഇന്ധനത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്‘- മന്ത്രി പറഞ്ഞു.

ദക്ഷിണേഷ്യയില്‍ ഇന്ത്യ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യ സഹായിച്ചിട്ടുണ്ട്. ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പെട്ടെന്ന് തണുക്കാനും ഒത്തുതീര്‍പ്പാകാനും കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ബന്ധമാണ്‘- വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button