IndiaInternationalLatest

ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തുന്നു

“Manju”

ശ്രീജ.എസ്

ഏറ്റവുംവലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. ചൈനയില്‍നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയര്‍ത്തുന്നകാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തും. രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ് നേരത്തെതന്ന വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. അതുപയോഗിച്ച്‌ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കും ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 9.9 കോടി ഡോളര്‍ മൂല്യമുള്ള പട്ടുനൂലാണ് രാജ്യംഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തേക്കാള്‍ 31ശതമാനംകുറവാണിത്.

Related Articles

Back to top button