KeralaKozhikodeLatest

വാഹനാപകടത്തിൽ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

“Manju”

കടിയങ്ങാട് : കോഴിക്കോട് കൂത്താളി 2/6 ൽ ഉണ്ടായ വാഹന അപകടത്തിൽ സത്യൻ കടിയങ്ങാടിന്റെ മകൾ വാഹനാപകടത്തിൽ മരണപ്പെട്ടു. പ്രമുഖ കോൺഗ്രസ് നേതാവ് സത്യൻ കടിയങ്ങാടിന്റ മകൾ അഹല്യ കൃഷ്ണയാണ് (15 )  മരണപ്പെട്ടത്. അഹല്ല്യ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ കണ്ടെയ്നർ ലോറിയുമായി സൈഡ് തട്ടിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന അഹല്യ സംഭവ സ്ഥലത്ത് തന്നെ വച്ച് മരണപ്പെട്ടു. ഇന്ന് 12 മണിയോടെ കടിയങ്ങാട് രണ്ടേ ആറിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കണ്ടെയ്നർ ലോറിയില്‍ ഇടിച്ച് മറിയുകയായിരുന്നു. മരണപ്പെട്ട അഹല്യ പേരാമ്പ്ര സെൻ ഫ്രാൻസിസ് സ്കൂൾ വിദ്യാർഥിനിയാണ്.

Related Articles

Back to top button