KeralaLatestThiruvananthapuram

ധൈര്യമായി കുട്ടികളെ സ്കൂളില്‍ വിടാമെന്ന് വിദ്യാഭ്യാസ മന്ത്രി

“Manju”

തിരുവനന്തപുരം: നാളെ സുപ്രധാന ദിനമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്കൂളിലെത്തും,കുട്ടികളെ ധൈര്യമായി സ്കൂളില്‍ എത്തിക്കാമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. സ്കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകള്‍ രൂപീകരിക്കും. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകള്‍ ഒഴികെ എല്ലാ സ്കൂളുകളും നാളെ തുറക്കും. കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ സ്കൂളില്‍ എത്തേണ്ടെന്നും അവര്‍ ഓണ്‍ലൈനായി വിദ്യാഭ്യാസം നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button