InternationalLatest

താലിബാന് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

“Manju”

ലക്‌നൗ : ഇന്ത്യയെ ലക്ഷ്യമിടുന്ന താലിബാന്‍ ഭീകരര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കരുത്താര്‍ജ്ജിച്ചു. ഇന്ത്യയെ നോട്ടമിടാനുള്ള ധൈര്യം ഒരു രാജ്യത്തിനും ഇപ്പോള്‍ ഇല്ല. ഇന്ത്യയ്‌ക്ക് നേരെ നീങ്ങിയാല്‍ വ്യോമക്രാമണമാകും ഫലമെന്ന് താലിബാന് നന്നായി അറിയാമെന്നും യോഗി വ്യക്തമാക്കി.

അതേസമയം പാകിസ്താന് നേരെ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്കും ബലാകോട്ടിലെ സര്‍ജിക്കല്‍ സ്ട്രൈക്കും യോഗി ഓര്‍മ്മിപ്പിച്ചു. ചൈന പോലും ഇന്ത്യയെ ആക്രമിക്കാന്‍ ഭയപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഇതിനാലാണ് തീവ്രവാദികളെ നുഴഞ്ഞു കയറ്റത്തിന് സഹായിച്ചു ഇന്ത്യയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഈ രണ്ടു രാജ്യങ്ങളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button