Latest

പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തിവച്ചു

“Manju”

ആരാധകരെ ആശങ്കയിലാക്കി അല്ലു അർജുൻ നായകനായ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തി വച്ചു. തെലുങ്ക് നിർമ്മാതാക്കളുടെ സമരത്തെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ എന്ന സംഘടനയാണ്. നിർമ്മാണ ചെലവ് , ഒടിടി റിലീസ്, നടൻമാരുടെ ഉയർന്ന പ്രതിഫലം എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ്പ നിർമ്മിക്കുന്ന മൈത്രി മൂവീസും സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രം ഓഗസ്റ്റിൽ പൂർത്തിയാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മുമ്പ് തന്നെ അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. എന്നാൽ സമരത്തെ തുടർന്ന് ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാൽ പുഷ്പയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകൻ സുകുമാർ പറഞ്ഞു.

അടുത്തിടെ നിരവധി താരങ്ങൾ പ്രതിഫലം ഉയർത്തിയിരുന്നു. ഇത് നിർമ്മാതക്കൾക്ക് ഉണ്ടാക്കിയത് വലിയ ബാധ്യതയാണ്. പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത് 2021 ലാണ്.

അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. 200 കോടി മുടക്കിയാണ് ആദ്യ ഭാഗം ചിത്രീകരിച്ചത്. എന്നാൽ 365 കോടി വരുമാനം റിലീസിലൂടെ ചിത്രത്തിന് നേടാൻ കഴിഞ്ഞിരുന്നു. പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.

 

Related Articles

Back to top button