IndiaLatest

രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി തറക്കല്ലിടും

“Manju”

രാജ്‌കോട്ട് എയിംസിന് ഡിസംബര്‍ 31ന് പ്രധാനമന്ത്രി തറക്കല്ലിടും –  samadarsi.com

ശ്രീജ.എസ്

രാജ്കോട്ട് എയിംസിന് പ്രധാനമന്ത്രി ഡിസംബര്‍ 31ന് തറക്കല്ലിടും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടുക. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌രാത്, മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
201 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടി നല്‍കിയിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണത്തിന് 1195 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. 2022 മധ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയില്‍ 30 കിടക്കകളുള്ള ഒരു ആയുഷ് ബ്ലോക്കും ഉണ്ടാകും. ഇവിടെ 125 എംബിബിഎസ് സീറ്റുകളും 60 നഴ്സിംഗ് സീറ്റുകളുമാണ് ഉണ്ടാകുക.

Related Articles

Back to top button