LatestThiruvananthapuram

ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതിന് പിന്നാലെ തിക്കും തിരക്കും

“Manju”

കൊല്ലം : തീവണ്ടികളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചത് തിരക്കിനിടയാക്കുന്നു. കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തില്‍ തിരക്കേറുന്നത് യാത്രക്കാര്‍ക്ക് ആശങ്കയുണ്ടാക്കുകയാണ്.

സ്ഥിരം യാത്രക്കാര്‍ കൂടുതലായി ആശ്രയിച്ചിരുന്ന പരശുറാം, ഏറനാട്, പാലരുവി, ശബരി, മാവേലി, മലബാര്‍, വേണാട്, ഇന്റര്‍സിറ്റി, വഞ്ചിനാട്, നാഗര്‍കോവില്‍കോട്ടയം തുടങ്ങിയ തീവണ്ടികളിലാണ് ജനറല്‍ കോച്ചുകള്‍ കൂടുതലായി വേണ്ടത്.

തിരുവനന്തപുരത്തുനിന്ന് കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരടക്കം ആശ്രയിക്കുന്ന തീവണ്ടികളില്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. പാലക്കാട്, ചെന്നൈ ഡിവിഷനുകളുടെ പരിധിയിലാണ് യാത്രാക്ലേശം കൂടുതലുള്ളത്.

Related Articles

Back to top button