IdukkiKeralaLatest

ആപത്ഘട്ടം ഏതുമാകട്ടെ: സേവാഭാരതി അവിടെയുണ്ട്.

“Manju”

ഷൈലേഷ്കുമാർ.കൻമനം
ഇടുക്കി: മൂന്നാം പ്രളയത്തെ അനുസ്മരിക്കത്തവിധത്തിൽ കേരളത്തിൽ മഴ നിലവിട്ട് കനക്കുമ്പോൾ രക്ഷാകര ദൗത്യവുമായി സേവാഭാരതി രംഗത്ത്. ഇടുക്കിയിലെ രാജമലയിലെ ഉരുൾപൊട്ടലിൽ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയതും സേവാഭാരതി പ്രവർത്തകർ തന്നെ. ‘ലോകഹിതം മമ കരണീയം’ എന്ന ആപ്തവാക്യം മുഖമുദ്രയായി ഏറ്റെടുത്ത സേവാഭാരതി വാളണ്ടിയർമാർ രാജാമലയിലെത്തുമ്പോൾ എങ്ങും ഉരുൾപൊട്ടൽ വിതച്ച ദുരിതകാഴ്ചകൾ മാത്രം. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതും, ഘോരമായ മഴയും രക്ഷാപ്രവർത്തകരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ഈ സമയം 12 പേരെ അപകടത്തിൽ നിന്ന് രക്ഷിക്കാനായി. ദേവീകുളത്തും, അടിമാലിയിലും പരിസര പ്രദേശങ്ങളിലുമുള്ള സേവാഭാരതി പ്രവർത്തകരാണ് ഇപ്പോൾ രാജാമലയിൽ തമ്പടിച്ച് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിന് സേവാഭാരതി തൃശൂരിലെ ആസ്ഥാന മന്ദിരത്തിൽ വാർ റൂം സംവിധാനമൊരുക്കിക്കഴിഞ്ഞു. പതിനാല് ജില്ലകൾക്കും പ്രത്യേകം പ്രത്യേകം കൺട്രോൾ റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അത്യാവശ്യ സമയത്ത് വിളിക്കേണ്ട ഹെൽപ് ഡെസ്ക് നമ്പർ :92071 19555.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി രാജാമല ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ പെട്ടവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Related Articles

Back to top button