KeralaLatest

എൽ.എൽ.എം., പി.ജി നഴ്സിംഗ്: പ്രവേശന പരീക്ഷ 16ന്

“Manju”

തിരുവനന്തപുരം :സെപ്റ്റംബർ 10ന് നടത്താൻ നിശ്ചയിച്ച 2023-24 അധ്യയന വർഷത്തെ എൽ.എൽ.എം, പി.ജി നഴ്സിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 16ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ, ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. എൽ.എൽ.എം പ്രവേശന പരീക്ഷ രാവിലെ 10.30 മുതൽ 12.30 വരെയും പി.ജി. നഴ്സിംഗ് പ്രവേശന പരീക്ഷ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങൾ എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കണം. ഫോൺ: 0471 2525300

 

Related Articles

Back to top button