IndiaLatest

വാക്‌സിനേഷന്‍ കുറവ്; സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും

“Manju”

ന്യൂഡല്‍ഹി: കൊറോണ വാക്‌സിന്‍ വിതരണത്തില്‍ പിന്നോട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗം ഇന്ന്. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ആദ്യഡോസ് വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ കുറവുള്ള ജില്ലകളിലെ കളക്ടര്‍മാരുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ വിതരണത്തില്‍ കുറവുള്ള ജില്ലകളിലെ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

വാക്‌സിനേഷനില്‍ പിന്നോട്ട് നില്‍ക്കുന്ന 40 ജില്ലകളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഝാര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, മഹാരാഷ്‌ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളാണ് യോഗത്തില്‍ പങ്കെടുക്കുകയെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button