ErnakulamLatest

ഇന്നലെ വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ നാല് പേ‍ര്‍ക്ക് കൊവിഡ്

“Manju”

കൊച്ചി: ഇന്നലെ വിജേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ​നെതര്‍ലന്‍ഡില്‍ നിന്നും വന്ന രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോ‍ര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ ഡിസംബ‍ര്‍ ആറിലെ എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയില്‍ എത്തിയത്.

Related Articles

Back to top button