IndiaLatest

കോവിഡ് വ്യാപനം രൂക്ഷം; യുപിയിലെ സ്കൂളുകള്‍ അടുത്തമാസം വരെ അടച്ചുപൂട്ടി

“Manju”

ലക്‌നൗ: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുപിയിലെ എല്ലാ സ്‌കൂളുകളും മെയ് 15വരെ അടച്ചുപൂട്ടി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

ബോര്‍ഡ് പരീക്ഷകളുടെ പുതിക്കിയ തീയതി മെയ് ആദ്യ ആഴ്ച തീരുമാനിക്കുന്നതാണ്. പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂളുകള്‍ മെയ് 15വരെ അടച്ചിട്ടിരിക്കുകയാണ്. ഈകാലയളവില്‍ പരീക്ഷകളൊന്നും നടക്കുന്നതല്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷ മെയ് 20വരെ നീട്ടിവച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം എടുത്തിരിക്കുന്നത്.

യുപിയിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് എട്ടിന് ആരംഭിക്കാനിരുന്നതായിരുന്നു. പത്ത് ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം. ലക്‌നൗ, അലഹബാദ്, വാരാണസി, കാന്‍പൂര്‍, ഗൗതംബുദ്ധ്‌നഗര്‍, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 20,000ത്തിലധികമാണ് രോഗികള്‍.

Related Articles

Back to top button