IndiaLatest

പ്രധാനമന്ത്രിയുടെ ‘സ്വദേശി’ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ

“Manju”

ഡല്‍ഹി: സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ. ഇത്തവണ കൊവിഡ് വ്യാപനത്തിനിടയിലും ദീപാവലി വിപണിയില്‍ വന്‍ വില്‍പ്പനയാണ് നടന്നത്. ദീപാവലിക്കാലത്ത് രാജ്യത്ത് രണ്ട് ലക്ഷം കോടി രൂപയുടെ കച്ചവടമാണ് നടന്നതെന്ന് ഇന്ത്യന്‍ വ്യാപാരി കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കുന്നു. ഗാല്‍വന്‍ സംഘര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവില്‍ ഉരുത്തിരിഞ്ഞ ചൈനാ വിരുദ്ധതയും ഇന്ത്യന്‍ വിപണിക്ക് നേട്ടമായി.

ഇത്തവണത്തെ രക്ഷാബന്ധന്‍ കാലത്തെ രാഖി വില്‍പ്പനയിലും ചൈനക്ക് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. വിനായക ചതുര്‍ത്ഥി ആഘോഷ വേളയിലും ചൈനക്ക് ഭീമമായ നഷ്ടം സംഭവിച്ചു. നവരാത്രി ആഘോഷ വേളയില്‍ ഇത്തവണ കൂടുതല്‍ വിറ്റു പോയത് ഇന്ത്യന്‍ നിര്‍മ്മിത സരസ്വതി- ഗണപതി പ്രതിമകളായിരുന്നു.
ചൈനീസ് വിപണിയിലെ നഷ്ടം ഇന്ത്യന്‍ വിപണി നേട്ടമാക്കിയപ്പോള്‍ നിരവധി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ജനപ്രിയമായി. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും നേതൃത്വം നല്‍കിയ സ്വദേശി ആഹ്വാനം പ്രായോഗിക തലത്തില്‍ ഇന്ത്യക്ക് വന്‍ നേട്ടമായതായാണ് വിലയിരുത്തല്‍.

Related Articles

Back to top button